Skip to content
zeno
Create a Station
Explore
Religious
Music
News
Podcasts
Bible
By Genre
By Location
By Language
Download App
Opens in a new window
Toggle Sidebar
zeno
S Gopalakrishnan
Dilli Dali
Society & Culture
Malayalam
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Website
Episodes
Episodes
300
13 August 2026
എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan
എം .പി . പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്കാസ്റ്റ് സംഭാഷണം : ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും എം. പി പരമേശ്വരനുമായി വളരെ അടുപ്പമുണ്ടായിരുന്നയാളുമായ ജി . സാജനുമായുള്ള സംഭാഷണത്തിൽ ആ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്നു.
32 min
10 August 2026
മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ
സുഹൃത്തേ,ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ രാഷ്ട്രീയവിഭജനത്തിനു ശേഷം അവർ പാകിസ്ഥാനിലേക്ക് പോയെങ്കിലും ഇന്നും ആ സംഗീതം ഉപഭൂഖണ്ഡത്തിന്റെ സഞ്ചിത സംഗീതസംസ്കാരത്തിൻ്റെ നിത്യയൗവ്വനമായി തുടരുന്നു. അവർ പാടിയതിൽ നിന്നുള്ള...
35 min
05 August 2026
ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക
പുതിയ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം.ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക മൂലകൃതിയിലെ ആദ്യ മൂന്നുശ്ലോകങ്ങൾ, അമ്പാടി മീനാക്ഷിയമ്മ എഴുതിയ സുഖബോധിനി ഭാഷാവ്യാഖ്യാനം, കുമാരനാശാന്റെ പരിഭാഷ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ എന്നിവ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ അനുഭവപ്രവേശിക.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് ....
17 min
29 July 2026
രാജാവ് നഗ്നനാണ് എന്ന് കുട്ടികൾ വിളിച്ചുപറഞ്ഞ സമരം : Interview with Amrith Lal on the CJP agitation
നരേന്ദ്ര മോദി ഭരണകൂടത്തെ അടിമുടി വിറപ്പിച്ച ചെറുപ്പക്കാരുടെ സമരത്തെ കുറിച്ച് Hindustan Times ദിനപത്രത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ്
36 min
18 July 2026
ഒരു കാർട്ടൂൺ ഉണർത്തിയ രാമായണമാസ ചിന്തകൾ : ഗാന്ധിയും രാമനും
സബർമതി ആശ്രമത്തിലെ അന്തേവാസികൾ ഗാന്ധിജിയോട് പ്രാർത്ഥിക്കാൻ ആശ്രമത്തിൽ ഒരു ക്ഷേത്രം പണിയണമെന്നഭ്യർത്ഥിച്ചു. ഗാന്ധിജി പറഞ്ഞു : 'ഏത് തുറസ്സായ സ്ഥലവും ദേവാലയമാണ്. തുറസ്സിന്റെ മേലാപ്പ് നീലാകാശവും അതിരുകൾ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമാണ്'കേരളത്തിലെ രാമായണമാസാരംഭത്തിൽ കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി അയച്ചുതന്ന വായാനാശംസാ കാർട്ടൂൺ ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് : ഗാന്ധിയും...
13 min
08 July 2026
250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം
"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന...
24 min
03 July 2026
വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri
കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം' എന്ന...
13 min
19 June 2026
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips
മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്കാസ്റ്റ് രൂപം
14 min
13 June 2026
വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi
"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാറാം...
35 min
07 June 2026
യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan
യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
17 min